Kerala

കാറില്‍ കറങ്ങി എംഡിഎംഎ വില്‍പ്പന; മലപ്പുറത്ത് യുവതിയും സുഹൃത്തും പിടിയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. ബംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലാത്. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍ എന്നിവവരാണ് പൊലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

മുന്‍പും നിരവധി തവണ ലഹരി വസ്തുക്കള്‍ ഇവര്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT