Kerala

എത്താന്‍ വെെകി; ഡ്രെെവറെ മർദ്ദിച്ച് മൊബെെല്‍ പിടിച്ചുവാങ്ങി, കെ സി ജോസഫിന്‍റെ മകനെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: ഡ്രെെവറെ മർദ്ദിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസവിന്റെ ഇളയ മകനെതിരെ കേസ്. കെ സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കുകയും ചെയ്തെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

12 ന് രാത്രിയിലാണ് സംഭവം. കെ സി ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കിൽ പെട്ടു. വൈകിയതോടെ കെ സി ജോസഫിന്റെ മകൻ രഞ്ജു ഫോണിൽ വിളിക്കുകയും എവിടെയായി, എന്തുകൊണ്ട് വൈകിയെന്ന് ഭീഷണി സ്വരത്തിൽ ചോദിക്കുകയും ചെയ്തു എന്നാണ് ഡ്രെെവര്‍ ആരോപിക്കുന്നത്. പിന്നീട് തന്നെ പിന്തുടർന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോൺ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മർദ്ദിച്ചവെന്നും ആരോപിക്കുന്നു.

വാഹനം പിന്തുടർന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ പൊലീസ് സ്റ്റേഷനിൽ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രെെവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈൽ ഫോൺ തിരികെ ലഭിച്ചത്. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും മറ്റു വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ഇല്ലെന്നും രഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT