Kerala

ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല; 8 ജില്ലകളില്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.

ആറ് ജില്ലകളില്‍ 75 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തും. എന്നാല്‍, ഈ ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകള്‍ മുഴുവന്‍ തത്സമയ നിരീക്ഷണത്തിലായിരിക്കും. ബൂത്ത് പിടിത്തം, കള്ളവോട്ട്‌ചെയ്യല്‍, പണം വിതരണം എന്നിവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

'എന്റെ പിഴ'; തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

'കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല'; കത്തോലിക്ക സഭ മുഖപ്രസംഗം

മഴ കനക്കും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന

SCROLL FOR NEXT