Representative Image
Representative Image 
Kerala

മൂന്നാറിൽ വിനോദസഞ്ചാരികൾക്കെതിരെ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കെതിരെ അസഭ്യവർഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൂന്നാർ : ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപ സംഘം സ്ത്രീകളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ14-ാം തീയതിയാണ് ആനക്കുളം ചെക്ക് ഡാം ഭാഗത്ത് വച്ച് അക്രമണം ഉണ്ടായത്.

എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി നൽകി. പരസ്യമായി മദ്യപിച്ചാണ് സംഘത്തിൻ്റെ അഴിഞ്ഞാട്ടമെന്നും പരാതിയിലുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മാങ്കുളം. വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് പ്രധാന ആകർഷണം. പതിവായി നിരവധി സന്ദർശകരെത്തുന്ന പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറഞ്ഞു. എന്നാൽ പ്രദേശത്ത് കൃത്യമായ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങൾ ഇത് വരെയും നടപ്പിലാക്കിയില്ലെന്നും പരാതിയുണ്ട്.

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

SCROLL FOR NEXT