Kerala

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം, ബാങ്ക് സിപിഐഎമ്മുകാർ കാലിയാക്കി: നരേന്ദ്രമോദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മോദി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവർത്തിച്ചു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേർത്തു.

'കഴിഞ്ഞ പത്തുവർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രം, ഇനി സിനിമയാണ്. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. എവിടെയെങ്കിലും ഇടതു ഭരിച്ചാൽ ഇടത്തുമൊന്നുമുണ്ടാകില്ല, വലത്തുമൊന്നുമുണ്ടാകില്ല. കേരളത്തിലെ കോളേജ് ക്യാമ്പസുകൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ജനങ്ങളുടെ പൈസ കൊള്ള ചെയ്യാനാണ് ഇവരാഗ്രഹിക്കുന്നത്' മോദി രൂക്ഷമായി വിമർശിച്ചു. മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും അദ്ദേഹം മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിൻറെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത അഞ്ചുവർഷം വികസനത്തിന്റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. വയനാട് തന്റെ കുടുംബവും ഓരോരുത്തരും ആ കുടുംബത്തിലെ അംഗങ്ങളുമാണെന്ന് സുൽത്താൻബത്തേരിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. അഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിര വരും ദിവസങ്ങളില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എത്തും.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT