Kerala

രാഹുല്‍ ജനങ്ങളെ നിരാശരാക്കി,വന്യജീവി പ്രശ്‌നത്തിന് ബിജെപി പരിഹാരം കാണും; സന്ദീപ് വാര്യര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: ബിജെപിയുടെ പ്രകടനപത്രിക വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതം മാറ്റുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച സന്ദീപ് വാര്യര്‍ ബിജെപി സ്ഥാനാര്‍ത്ഥി വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നും അവകാശപ്പെട്ടു.

വന്യജീവി വിഷയത്തില്‍ ബിജെപിയുടേത് വൈകാരികമായ സമീപനമാണ്. വിഷയത്തില്‍ പരിഹാരം കണ്ടെത്താനോ പാര്‍ലമെന്റില്‍ ഇടപെടലുകള്‍ നടത്താനോ രാഹുല്‍ ഗാന്ധി ശ്രമിച്ചിട്ടില്ല. സഹാനുഭൂതിയോടെ ഒരു നിലപാടും രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടില്ല. വന്യജീവി പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തും എന്ന് ബിജെപി നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

400 ല്‍ അധികം സീറ്റ് നേടി എന്‍ഡിഎ അധികാരത്തില്‍ വരും. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ നിരാശരാക്കി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കൊണ്ട് പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കും. നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍വേ പാത തങ്ങള്‍ യഥാര്‍ഥ്യമാക്കും. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആരോഗ്യ മേഖലയിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ അവകാശപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ മാറും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഗിമ്മിക് മാത്രമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT