Kerala

കെഎസ്ആർടിസി ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട്‌ ഭാഗത്തുനിന്ന്‌ എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലേക്കും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല. ബസ്‌ അമിതവേഗത്തിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പിറകിൽ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT