Kerala

യുഎപിഎ ആക്ടില്‍ ഉള്‍പ്പെടുത്തേണ്ടതാണ്, നിസാരവകുപ്പ് ചുമത്തി; പാനൂര്‍ സ്ഫോടനത്തില്‍ രമേശ് ചെന്നിത്തല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പാനൂര്‍ ബോംബ് സ്‌ഫോടന കേസ് പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉള്ള സ്‌ഫോടനമാണ് ലക്ഷ്യമിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഎപിഎ ആക്ടില്‍ ഉള്‍പ്പെടുത്തേണ്ടതാണ് സ്‌ഫോടനം. കേസില്‍ സെക്ഷന്‍ 15 ചുമത്തണം. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ ഒരു തുമ്പും കിട്ടില്ല. കേസ് എന്‍ഐഎക്ക് വിടാതെ പ്രതികളെ കണ്ടെത്താനാകില്ല. ബോംബ് രാഷ്ട്രീയത്തില്‍ നിന്ന് സിപിഐഎം ഇതുവരെ മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള തൃശൂര്‍ മേയറുടെ പ്രസ്താവന വെറുതെ കാണാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഴുവന്‍ സീറ്റും നേടാനാണ് ശ്രമം. ഇത്തവണ ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ നോണ്‍ വെജ് വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭക്ഷണമാണ് ഇപ്പോള്‍ ബിജെപി ആയുധം ആക്കുന്നത്. ഭക്ഷണം അവരവരുടെ ഇഷ്ടമാണ്. ഈ വിവാദം ഒന്നും തിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT