Kerala

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: തനിക്കെതിരായ പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന മോന്‍സന്‍ മാവുങ്കലിന്റെ ആവശ്യം തള്ളി ഹൈക്കോടതി. ശിക്ഷാവിധി ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാവില്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പോക്സോ കേസിൽ എറണാകുളം ജില്ലാ പോക്സോ കോടതി മോൻൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നതാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. പുരാവസ്തു കേസ് പുറത്തുവന്നതിന് പിന്നാലെയാണ് മോൻസനെതിരെ പീഡനപരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് മോൻസനെതിരായ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT