Kerala

സുരേന്ദ്രന്‍റെ പേരുമാറ്റല്‍ പരാമര്‍ശം സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ച്; എം കെ രാഘവന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന പ്രസ്താവന സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതെന്ന് എം കെ രാഘവന്‍ എംപി. പേരുമാറ്റ ചര്‍ച്ച അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

വയനാട് ലോകസഭമണ്ഡലത്തില്‍ താന്‍ ജയിച്ചാല്‍ പേരുമാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനതിരെയാണ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എംകെ രാഘവന്‍ പ്രതികരിച്ചത്. സാമുദായിക ധ്രുവീകരണം ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് സുരേന്ദ്രന്‍. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് ശശി തരൂരിന്റെ വ്യക്തിപരമായ അഭിപ്രായം. അതില്‍ അഭിപ്രായം പറയാനില്ലെന്നും എം കെ രാഘവന്‍ പറഞ്ഞു.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT