Kerala

പിഡിപിയുമായുള്ള സിപിഐഎം ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; എ കെ ബാലന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ടി ജി നന്ദകുമാര്‍ ഉന്നയിച്ചത് വളരെ ഗൗരവകരമായ കാര്യമാണെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. ഉത്തരവാദിത്തപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കണം. കോണ്‍ഗ്രസും ബിജെപിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയുമായുള്ള സിപിഐഎം ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിമര്‍ശിക്കുന്നവരുടെ ഉദ്ദേശം എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെടണം എന്നുള്ളതാണെന്നും എ കെ ബാലന്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണ ഇടതുമുന്നണിക്ക് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്നി അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു.

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

SCROLL FOR NEXT