Kerala

പതിമൂന്നിനം സാധനങ്ങൾ സബ്സിഡി നിരക്കിൽ; കണ്‍സ്യൂമര്‍ ഫെഡിൻ്റെ ഉത്സവ ചന്തകൾ തുടങ്ങി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിൻ്റെ ഉത്സവ ചന്തകൾ ആരംഭിച്ചു. പതിമൂന്ന് ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാം. സംസ്ഥാനത്ത് മുന്നൂറോളം ചന്തകളാണ് ആരംഭിച്ചത്. ഈ മാസം പതിനെട്ട് വരെ ഉത്സവ ചന്തകൾ പ്രവർത്തിക്കും. സപ്ലൈകോയിൽ ലഭ്യമാകുന്ന 13 സബ്സിഡി ഇനങ്ങളും ഇവിടെ ലഭിക്കും. വിതരണത്തിന് നിയന്ത്രണങ്ങളുമുണ്ട്.

സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ഉത്സവ ചന്ത തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ റംസാൻ-വിഷു ചന്തകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതോടെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT