Kerala

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണം, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്തയച്ച് കോൺഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ്. ആവശ്യം അറിയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് അയച്ചതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. ബോംബ് സ്ഫോടനം ഭീകര പ്രവർത്തനമാണ്. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടിയാണ് ബോംബ് നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കോൺ​ഗ്രസ് ചൂണ്ടികാട്ടി.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയും സിപിഐഎമ്മും ചേർന്ന് തിരഞ്ഞെടുപ്പിനെ അക്രമവൽകരിക്കുകയാണ്. അവർ പ്രതികളെ സംരക്ഷിക്കുന്നു. സ്ഫോടന കേസ് പ്രതികൾക്കെതിരെ നടപടി എടുക്കാൻ പാർട്ടി തയ്യാറാകുന്നില്ല എന്നും കോൺ​ഗ്രസ് ആരോപിച്ചു.

വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായത് എൽഡിഎഫിനെ ഏറെ ഭയപ്പെടുത്തുന്നുണ്ടെന്നും അവർക്ക് വി‍ജയ സാധ്യത കുറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ബോംബ് വിഷയം ഉടലെടുത്തതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. പ്രതിപ്പട്ടികയിൽ ഉള്ളത് ഡിവൈഎഫ്ഐ ഭാരവാഹികളാണ്. സംഘടനാ ചുമതലകളിൽ നിന്ന് പ്രതികളെ നീക്കിയിട്ടില്ല. എന്നാൽ പ്രതിപ്പട്ടികയിൽ ഉള്ളവരെ പറ്റി അന്വേഷിച്ച് വരികയാണെന്നാണ് ഡിവൈഎഫ്ഐയുടെ വാദം.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT