Kerala

മാസപ്പടി വിവാ​ദം; അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഏപ്രില്‍ 19 ന് വിധി പറയും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഹർജിയില്‍ കോടതി ഈ മാസം 19 ന് വിധി പറയും. വിഷയത്തില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹർജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയുക. ഹർജി ഇന്ന് പരിഗണിച്ചെങ്കിലും വിധിപ്പകർപ്പ് പൂർത്തിയാകാത്തതിനാലാണ് വിധി പ്രസ്താവം 19 ലേക്ക് മാറ്റിയത്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മാത്യു കുഴല്‍നാടന്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും രേഖകളും തെളിവുകളും നേരിട്ട് കോടതിക്ക് കൈമാറാമെന്നും കുഴല്‍നാടന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ അന്വേഷണം വേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ കോടതി നേരിട്ടുളള അന്വേഷണമായിരിക്കുമോ അതോ വിജിലന്‍സ് അന്വേഷണമായിരിക്കുമോ എന്നതിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തീരുമാനം പ്രഖ്യാപിക്കുക

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT