Kerala

റിസോർട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസ്; ഉടമ പി വി അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ആലുവയിലെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് റിസോർട്ട് ഉടമയും എംഎൽഎയുമായ പി വി അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി ഒരു മാസത്തിനകം പരാതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശം. റിസോർട്ടിൽ നിന്ന് അനധികൃത മദ്യം പിടിച്ചെടുത്തിട്ടും കേസെടുത്തില്ലെന്നതാണ് പരാതി.

ആലുവ മലക്കപ്പടിയിലെ അൻവറിന്റെ റിസോർട്ടിൽ നിന്ന് 2018ലാണ് മദ്യം പിടിച്ചെടുക്കുന്നത്. റിസോർട്ടിൽ ലൈസൻസില്ലാതെ മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുട‌‍‍ർന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്. അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് സംഭവത്തിൽ കേസെടുത്തത്. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്. കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT