Kerala

കുടിപ്പക,​ ഗുണ്ടാനേതാവ് വിനു വിക്രമൻ വെട്ടേറ്റു മരിച്ചു; സംഭവം നെടുമ്പാശേരിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: എറണാകുളത്ത് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ 2 മണിയോടെ റോഡിൽ വെച്ചാണ് വിനുവിനെ വെട്ടിക്കൊന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് വിനു.

ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയിൽ കയറ്റികൊണ്ടു പോയ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇയാള്‍ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2019ൽ അത്താണിയിൽ വെച്ച് മറ്റൊരു ​ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് വിനു വിക്രമൻ. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങൾ ഉണ്ട്. ​ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT