Kerala

പി ജെ ജോസഫ് ഇടപെടും; സജി മഞ്ഞകടമ്പിലിനെ അനുനയിപ്പിക്കാന്‍ നീക്കം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞകടമ്പിലിനെ അനുനയിപ്പിക്കാന്‍ ശ്രമം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രശ്‌നപരിഹാരത്തിനായി ഇടപെടും. സജി നിലപാട് മയപ്പെടുത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെ മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും രാജി ശരിയായില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാരോപിച്ച സജി മഞ്ഞക്കടമ്പില്‍, പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാനായ മോന്‍സ് ജോസഫിനെതിരെ രംഗത്തെത്തിയിരുന്നു. പി ജെ ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം. പാര്‍ട്ടിയില്‍ പി ജെ ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നായിരുന്നു ആരോപണം.

കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പി ജെ ജോസഫ് ഒരു അനുനയത്തിന് ശ്രമിക്കുന്നത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT