Kerala

ജോയിയുടേത് അന്തസുകെട്ട പണി, രാഷ്ട്രീയത്തില്‍ അന്തസ്സ് വേണം: വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്കെതിരെ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തനിക്കെതിരെ അപരന്മാരെ രംഗത്തിറക്കിത് പരാജയ ഭീതിയിലാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചു. ജോയിയുടേത് അന്തസുകെട്ട പണിയാണെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ അടൂര്‍ പ്രകാശ് ആരോപിച്ചു.

'ജോയിക്ക് പരാജയ ഭീതിയാണ്. ആറ്റിങ്ങലില്‍ തന്റെ അപരന്മാരെ കൊണ്ട് നിറച്ചു. രാഷ്ട്രീയത്തില്‍ അന്തസ്സ് വേണം. അന്തസ്സ് ഉള്ളത് കൊണ്ടാണ് താന്‍ ജോയിമാരെ തേടി പോകാത്തത്. അല്ലാതെ ജോയിമാരെ കിട്ടാതിരുന്നിട്ടല്ല', അടൂര്‍ പ്രകാശ് പ്രതികരിച്ചു. പ്രകാശ് എന്ന് പേരുള്ള രണ്ടുപേരാണ് ആറ്റിങ്ങലില്‍ മത്സരിക്കുന്നത്.

ആറ്റിങ്ങല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം പരാജയഭീതി മൂലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇരട്ട വോട്ട് ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് അടൂര്‍ പ്രകാശ് നല്‍കിയത് 1,72,015 പേരുടെ പട്ടികയായിരുന്നു. എന്നാല്‍, സൂക്ഷ്മ പരിശോധനക്കുശേഷം പരാതി വാസ്തവ വിരുദ്ധമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചിരുന്നു. പട്ടികയില്‍ ഇരട്ടിപ്പ് കണ്ടെത്തിയത് 439 കേസുകള്‍ മാത്രമാണെന്നും കലക്ടര്‍ അറിയിച്ചു.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT