Kerala

നിയമന ഉത്തവ് കൈപ്പറ്റി; അനിത ഇന്ന് ജോലിയില്‍ പ്രവേശിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: നിയമന ഉത്തരവ് വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പി ബി അനിത ഇന്ന് ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നിയമന ഉത്തരവ് വന്നെങ്കിലും താന്‍ നിരാശയിലാണെന്ന് അനിത പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി അനാവശ്യമാണെന്ന് അനിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍, കോടതി വിധിക്കെതിരെയല്ല അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയതെന്നുമാണ്‌ ആരോഗ്യമന്ത്രി വീണജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം സര്‍വീസ് ബ്രേക്ക് ഇല്ലാതെ ജോലിയില്‍ പ്രവേശിക്കുക എന്ന വെല്ലുവിളിയും അനിതക്ക്‌ മുന്നിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയെ പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഇവര്‍ ഹൈകോടതിയെ സമീപിച്ചാണ് അനകൂല വിധി സമ്പാദിച്ചത്. കോടതി വിധി വന്നിട്ടും നിയമനം നല്‍കുന്നത് ആരോഗ്യ വകുപ്പ് വൈകിപ്പിക്കുകയായിരുന്നു.

അനിതയ്ക്ക് നിയമനം നല്‍കാത്തത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ സംഘടനകളും വിഷയം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവില്‍ അനിതയെ നിയമിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. അതേസമയം സര്‍വീസ് ബ്രേക്ക് ഇല്ലാതെ അനിതയുടെ നിയമനം സാധ്യമാക്കുകയെന്ന ആവശ്യത്തിലും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT