Kerala

നവജനശക്തി കോണ്‍ഗ്രസ് പിളരുന്നു; ഒരു വിഭാഗം എന്‍സിപിയിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: നവജനശക്തി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍സിപിയില്‍ ലയിക്കുന്നു. ജില്ലാ സെക്രട്ടറി ഡെയ്‌സ് ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെയും പോഷക സംഘടനയിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിടുന്നത്. 13 ന് കാഞ്ഞങ്ങാടുവെച്ചാണ് ലയന സമ്മേളനം. ജില്ലാ നേതാക്കള്‍ക്കൊപ്പം യുവജന, വിദ്യാര്‍ത്ഥി, വനിതാ വിഭാഗത്തിലെ ഒരു വിഭാഗവും എന്‍സിപിയില്‍ ലയിക്കും.

ആര്‍എസ്പി യുണൈറ്റഡ് നവജനശക്തിയില്‍ ലയിക്കുന്നതിന്റെ സമ്മേളനം ഞായറാഴ്ച്ച കാഞ്ഞങ്ങാട് നടക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപിയില്‍ ലയിക്കുന്നത്. അതേദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് സ്വീകരണവും നല്‍കുന്നുണ്ട്.

അതേസമയം നിലവിലെ ജനശക്തി കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ പൂര്‍ണ്ണമായും തള്ളുകയാണ് പാര്‍ട്ടി വിടുന്നവര്‍. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന് നടക്കാനിരിക്കുകയാണ്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT