Kerala

പ്രചാരണ ചൂടിന്റെ വന്‍കരയായി വടകര; റോഡ് ഷോയോട് റോഡ് ഷോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വടകര: സംസ്ഥാനത്തെ മറ്റേത് മണ്ഡലത്തേക്കാള്‍ പ്രചാരണത്തിന്റെ ആവേശത്തിരയിലാണ് വടകര. മിക്ക ദിവസങ്ങളിലും നാടിനെ ഇളക്കിയുള്ള റോഡ് ഷോയും മണ്ഡല പര്യടവുമാണിവിടെ. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രചാരണത്തിന് ഒപ്പത്തിനൊപ്പമാണ്. സിറ്റിങ്ങ് എംപി കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ പോരിനിറങ്ങുന്നത്. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയെയാണ് സിപിഐഎം രംഗത്തിറക്കിയിരിക്കുന്നത്. പ്രഫുല്‍ കൃഷ്ണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കടുത്ത വേനലിനെ പോലും അവഗണിച്ചുള്ള സ്ഥാനാര്‍ഥികളുടെ പര്യടനത്തില്‍ പ്രവര്‍ത്തകരുടെ ഒഴുക്കാണ്. ഇതോടെ പ്രചാരണ ചൂടും അതിന്റെ പാരമ്യത്തിലാണ്. മൂന്ന് മുന്നണികളും പരമാവധി ആളെ കൂട്ടിയുള്ള പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഒരാഴ്ച്ചക്കിടെ ഒരു റോഡ് ഷോ, റാലി എന്നിവയുമായി മൂന്ന് മുന്നണികളും സജീവമാണ്. ഇതിലെല്ലാം സ്ത്രീകളുടെയടക്കം സജീവ പങ്കാളിത്തമാണുള്ളത്. പാനൂര്‍ ബോംബ് സ്‌ഫോടനം സജീവ രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. സിപിഐഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഷാഫി പറമ്പില്‍ നയിക്കുന്ന സമാധാന സന്ദേശ റാലിയിലും വന്‍ ജനപങ്കാളിത്തമാണുണ്ടായത്. കെ കെ രമയുടെ നേതൃത്വത്തില്‍ ആര്‍എംപി പ്രവര്‍ത്തകരടക്കം റാലിയില്‍ സജീവമായി പങ്കെടുത്തു.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭ മണ്ഡലങ്ങളടങ്ങുന്നതാണ് വടകര ലോക്‌സഭ. അതിനാല്‍ കണ്ണൂരില്‍ നിന്നുള്ള സിപിഐഎം പ്രവര്‍ത്തകരും വടകര കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടിയില്‍ സജീവമാണ്. റോഡ് ഷോകളുടെയടക്കം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ റീല്‍സുകളാക്കി പ്രചരിപ്പിക്കുന്നതും ഇക്കുറി സജീവമാണ്.

ഇവിടങ്ങളിലെല്ലാം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നൈറ്റ് മാര്‍ച്ചുകളും റോഡ്‌ഷോകളുമായി 25ലേറെ റാലികളെങ്കിലും നടന്നിട്ടുണ്ട്. പ്രചാരണം മുമ്പൊന്നുമില്ലാത്ത സ്ഥിതിയാണിതെന്ന് ജനങ്ങള്‍ സാക്ഷ്യപെടുത്തുന്നു. സാധാരാണ പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിവസമാണ് വന്റാലികളും റോഡ് ഷോകളും നടക്കുക. എന്നാല്‍, പ്രചാരണത്തിന്റെ എല്ലാ ദിവസവും കൊട്ടികലാശത്തിന് സമാനമായ ആവേശമാണ് വടകരയിലെ പ്രചാരണത്തിന്.

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT