Kerala

'നിരപരാധിയാണ്, കുടുക്കിയതാണ്'; തെളിവെടുപ്പിനിടെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതിയായ സിപിഐ നേതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുവാറ്റുപ്പുഴ: താൻ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി. ഞാൻ ഇതിൽ പങ്കാളിയല്ല എന്നെ ഇതിൽ കുടുക്കിയതാണ്. ഏത് കോടതിയിലും തുറന്ന് സമ്മതിക്കാൻ തയ്യാറാണെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞു.

'സിപിഐയുടെ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഞാൻ. ഈ ചുറ്റുവട്ടതെല്ലാം അന്വേഷിച്ച് നോക്കിക്കോള്ളൂ. എന്നെ ഇതിൽ പെടുത്തിയതാണെന്ന് അവർക്കെല്ലാം അറിയാം. അന്വേഷണം നടക്കട്ടെ ഏത് കോടതിയിൽ വേണമെങ്കിലും എൻ്റെ നിരപരാധിത്വം തുറന്ന് പറയും. നിരപരാധിത്വം എന്നിക്ക് തെളിയിക്കണം ഇല്ലെങ്കിൽ ‍ഞാനും എൻ്റെ കുടുംബവും ഈ ലോകത്ത് ഉണ്ടാകില്ല' - തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പറഞ്ഞു.

'എൻ്റെ മകൻ്റെ കല്യാണം നടക്കാനിരിക്കുകയാണ്. അതുകൊണ്ട് ഞാൻ ഇത്തരത്തിൽ ഒരു തെറ്റിലേക്ക് പോകില്ല. എന്നെ ഇവർ കുടുക്കിയതാണെന്നും പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവിടെ വന്നു എന്നത് സത്യമാണ് പക്ഷേ ഞാൻ വന്നപ്പോഴേക്ക് അയാളെ കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെയെല്ലാം വീഡിയോ എൻ്റെ ഫോണിൽ ഉണ്ട് നിങ്ങൾ അത് നോക്കിക്കോള്ളൂ' എന്നും പ്രതി പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT