Kerala

52,000 കടന്ന് സ്വർണ്ണവില; ഇന്നത്തെ വിലയറിയാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോർഡിട്ട് സ്വർണവില. 960 രൂപ കൂടി ഒരു പവന്‍ സ്വർണത്തിന്‍റെ വില 52,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ ഒരു ഗ്രാമിന് 6535 രൂപയായി. ഒമ്പത് ദിവസത്തിനിടെ 2,920 രൂപയാണ് കൂടിയത്.

ഏപ്രിൽ നാലിന് റെക്കോർഡ് വിലയിലെത്തിയിരുന്നു. പവന് 400 രൂപ കൂടി 51,680 രൂപയായിരുന്നു. ഇതിനെയും മറികടന്നിരിക്കുകയാണ് ഇന്നത്തെ വിലയ. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയാവുകയായിരുന്നു അന്ന്. ഏപ്രിൽ മൂന്നിന് പവന് 600 രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.

ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT