Kerala

രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് ബിജെപിയിൽ പോകുന്നതിലും നല്ലത്: കെ മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: പതാക വിവാദത്തിലും എസ്ഡിപിഐ പിന്തുണ വിഷയത്തിലും പ്രതികരിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പാർട്ടി പതാക വേണ്ട എന്നത് കോൺ​ഗ്രസിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രചാരണ കെണിയിൽ വീഴേണ്ട എന്നത് പാർട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. എസ്ഡിപിഐ പിന്തുണ വേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും മുരളീധരൻ പറഞ്ഞു.

വോട്ടർ പട്ടികയിലുള്ള ആര് വോട്ട് നൽകിയാലും വേണ്ടെന്ന് പറയില്ല. പാർട്ടി നയം നടപ്പാക്കും. കരുവന്നൂർ കേസിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ ഡീലിന് സാധ്യതയുണ്ട്. ബിജെപി- സിപിഐഎം ഡീലിനെ താൻ ഭയക്കുന്നില്ല. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലതെന്നും കെ മുരളീധരൻ റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ പറഞ്ഞു.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT