Kerala

'ഡൽഹിയിൽ കൂട്ടുകാർ, ഇവിടെ പോരാട്ടത്തിൽ'; വയനാട്ടിൽ രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി,വൻ സ്വീകരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപറ്റ: വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിർദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. രാഹുൽ ​ഗാന്ധിയെയും ഇൻഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസം​ഗം.

'ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്, എന്താണിത്?' എന്ന് കോൺ​ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. 'രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യൻ അല്ലേ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലലോ? തമിഴ്‌നാട്ടിൽ സിപിഐ, സിപിഐഎം, കോൺഗ്രസ്, മുസ്ലിം ലീഗ് എല്ലാരും ഒരുമിച്ചാണ്. കേരളത്തിൽ എതിർമുഖത്താണ്. മുസ്‌ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു'. സ്മൃതി ഇറാനി പറഞ്ഞു.

കരുവന്നൂർ, കണ്ടല, മലപ്പുറം, പുൽപ്പള്ളി ബാങ്ക് തട്ടിപ്പുകൾ സിപിഐഎമ്മും സിപിഐയും മുസ്ലിം ലീഗും ചേർന്നുള്ള കൊള്ളകളാണ്. വയനാട്ടിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ ഡൽഹിയിൽ സൗഹൃദത്തിലും കേരളത്തിൽ പോരാട്ടത്തിലുമാണെന്നും സ്മൃതി കുറ്റപ്പെടുത്തി. മണ്ഡലത്തിൽ‌ സിറ്റിം​ഗ് എം പി രാഹുൽ ​ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐ ദേശീയ നേതാവ് ആനി രാജയാണ് എൽഡിഎഫിനായി മത്സരിക്കുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT