Kerala

'മാസ്ക് വലിച്ചു കീറി, തുപ്പി, മുഖത്ത് മാന്തി'; ആക്രമണം ടിക്കറ്റ് ചോദിച്ചതിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിനാണ് ഭിക്ഷക്കാരന്‍ ആക്രമിച്ചതെന്ന് ട്രെയിനില്‍ ആക്രമണത്തിന് ഇരയായ ടിടിഇ ജയ്‌സൺ. തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് ഉടനെയായിരുന്നു സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ആദ്യം തുപ്പി പിന്നെ കൈ മടക്കി ഇടിക്കാൻ ശ്രമിച്ചുവെന്നും ജയ്‌സൺ പറഞ്ഞു.

ജനശതാബ്ദി എക്സ്പ്രസ്സിൻ്റെ ഡി 11-ാം കോച്ചിൽ നിന്ന യാചകനോട് ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ഉടൻ തന്നെ യാചകൻ ഡി 10-ാം കോച്ചിലേക്ക് ഓടി കയറാൻ ശ്രമിച്ചു. പിന്നാലെ പോയി ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ഇല്ലാത്തതിനാൽ ഒഴിഞ്ഞുമാറി. തുടർന്നാണ് ആക്രമണം ഉണ്ടായത്.

'ആദ്യം പുറകോട്ട് ഒഴിഞ്ഞു മാറിയെങ്കിലും രണ്ടാമത് വീണ്ടും എനിക്ക് നേരെ വന്നു. എൻ്റെ മുഖത്ത് ഉണ്ടായിരുന്ന മാസ്ക് വലിച്ചു കീറുകയും എന്നെ കണ്ണിൽ മാന്തുകയും ചെയ്തു', ജയ്‌സൺ പറഞ്ഞു. അവിടെ നിന്ന ചുമട്ടു തൊഴിലാളിയെ തള്ളിയിട്ട് യാചകൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ ഫസ്റ്റ് എയ്ഡ് ഉപയോ​ഗിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ വർക്കല വരെ സുരക്ഷ ഉദ്യോ​ഗസ്ഥരുടെ കൂടെ ഇരുന്ന് ആവശ്യമായ കാര്യങ്ങൾ ചെയ്തു. ശേഷം ജോലി തുടർന്നു എന്നും ടിടിഇ പറഞ്ഞു.

ആക്രമണം നടത്തിയ ഉടൻ തന്നെ യാചകൻ ഇറങ്ങി ഓടുകയായിരുന്നു. കുറച്ച് ദൂരം പുറകേ പോയെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. തങ്ങളുടെ സഹപ്രവർത്തകൻ മരിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത് തീർത്തും ഭയപ്പെടുത്തുന്ന ഒന്നാണ്. വനിതാ ജീവനക്കാരും ഉണ്ട്. പുരുഷന്മാരായ തങ്ങൾക്ക് ഈ അവസ്ഥയാണെങ്കിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷ ഉണ്ടാകും. അതിഥി തൊഴിലാളികൾ കൂടുതലുള്ള മം​ഗള ലക്ഷ്യദ്വീപ് സൂപ്പർ ഫാസ്റ്റ്, പാട്ന എക്സ്പ്രസ് എന്നിവയിലെല്ലാം സുരക്ഷ കുറവാണ് കാണുന്നത്. എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ് അവർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് ആയിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ജയ്‌സൺ പറഞ്ഞു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT