Kerala

കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്; നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമര്‍ശമാണ് കേസിനാധാരം. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈകോടതിയുടെ ഈ വിധി തിരക്കഥയുടെ ഭാഗമായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രസ്താവനക്കെതിരെയാണ് കോടതിയലക്ഷ്യ കേസ്.

കേസില്‍ ഹാജരാകുന്നതില്‍ സ്ഥിരമായി ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹൈകോടതി വിധിയെ തുടര്‍ന്ന് ഷുഹൈബ് വധക്കേസില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. സിബിഐ അന്വേഷണം വരാതിരിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതികരിച്ചിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അന്ന് എംപിയുടെ പ്രതികരണം.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT