Kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി.

ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളിവിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT