Kerala

ചൂടില്‍ കത്തി വൈദ്യുതിയും; റെക്കോര്‍ഡ് ഉപയോഗം, ഈ മാസവും സര്‍ച്ചാര്‍ജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.

ഉപയോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഒഴിവാക്കുന്നത്.

വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് സര്‍ച്ചാര്‍ജിനത്തില്‍ 19 പൈസ ഈടാക്കുന്നത്. വേനല്‍ക്കാലം തുടങ്ങുന്നതിന് മുന്‍പേ തന്നെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവാക്കേണ്ടി വന്ന തുക പിരിക്കുന്നതിനായാണ് 10 പൈസ സര്‍ച്ചാര്‍ജ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഏപ്രില്‍ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 6 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT