Kerala

കണ്ണൂരിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ച് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: കണ്ണൂരിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ച് ആര്‍എസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയില്‍. ആദർശ്, ശ്രീക്കുട്ടൻ, നിധിൻ, ഹരിലാൽ, ബിജിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ സജീവ ആർഎസ്എസ് പ്രവർത്തകരാണ്.

കേസിലെ പ്രധാന പ്രതികളായ ജ്യോതിഷ്, സുജിൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇരുവർക്കുമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജ്യോതിഷും സുജിനും ആണ് വെട്ടിയതെന്നാണ് പരിക്കേറ്റ സിപിഐഎം പ്രവർത്തകരുടെ മൊഴി. മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് ഇന്നലെ വെട്ടേറ്റിരുന്നു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയായിരുന്നു സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

രാത്രി എട്ടോടെ മട്ടന്നൂർ ടൗണിൽ വെച്ച്, വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരിൽ ഒരാളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്നം ഒഴിവാക്കിയതാണ്. അതിന് ശേഷമാണ് രാത്രി പത്തോടെ ഇടവേലിക്കലെത്തി ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT