Kerala

ഉദ്ഘാടനം പെരുമാറ്റച്ചട്ടം വന്നശേഷം,80% വിലക്കുറവ്; ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തടഞ്ഞ് ജില്ലാ കളക്ടര്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു.

ഈ മാസം 21ാം തീയതിയായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നടപടി.

മെഡിക്കല്‍ സ്റ്റോറിലൂടെ മരുന്നുകള്‍ 80 ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഭക്ഷ്യസുരക്ഷാ മര്‍ക്കറ്റിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷത്തില്‍ ട്വന്റി ട്വന്റി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്‌സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തി. ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുകള്‍പ്പെട്ട ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും വ്യക്തമായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ നടപടിയുണ്ടായത്. രാഷ്ട്രീയ പാർട്ടിക്കും കിറ്റക്സിനും നേതൃത്വം നൽകുന്നത് സാബു എം ജേക്കബ് ആണെന്ന കാര്യവും വരണാധികാരി പരിഗണിച്ചു.

മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ചിത്രങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത്‌ ഭരിക്കുന്ന ട്വന്റി 20 ഇത്തവണ ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT