Kerala

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം യുവതി നല്‍കിയ പരാതിയില്‍ രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് യുവാവ് സ്റ്റേഷനിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT