Kerala

അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഐക്യപ്പെടൽ, എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു: കെ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: എൻഡിഎ ഇത്തവണ മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും കൈകോർക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കാനും ഒറ്റക്കെട്ടാണ്. അഴിമതിക്കാർ അകത്താകും എന്ന ബോധ്യം വന്നു. കേരളത്തിൽ പല കേസും ഇഡി അന്വേഷിക്കുന്നുണ്ട്. സഹകരണ ബാങ്ക് കൊള്ളയടിക്കുന്നു, മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നു. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഈ ഐക്യപ്പെടലെന്നും സുരേന്ദ്രൻ പറഞ്ഞു.

തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്കെന്ന റിയാസിൻ്റെ പ്രതികരണത്തിനും സുരേന്ദ്രൻ മറുപടി നൽകി. മൂക്ക് തെറിക്കും എന്ന് പറഞ്ഞിട്ടില്ല. ഉപ്പുതിന്നാൽ വെള്ളം കുടിക്കും. അഴിമതി നടത്തിയിട്ടില്ലെങ്കിൽ ആരുടെ മൂക്കും തെറിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് അപകടരമായ പ്രസ്താവന നടത്തി. ക്രിസ്ത്യാനികൾ അക്രമത്തിന് ശ്രമിച്ചു എന്ന നിലയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ തൃശ്ശൂരിലെ യോഗത്തെ പരിഹസിച്ചു. അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണ്. കൊടകരയിലേത് കള്ളപ്പണ കേസല്ല. അത് കവർച്ചാ കേസാണ്. സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

എം എം ഹസന്റെ തീരുമാനം റദ്ദാക്കിയ നടപടി; കെ സുധാകരനെതിരെ അമർഷം

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

SCROLL FOR NEXT