Kerala

അനന്തുവിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; അദാനി ​ഗ്രൂപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം : അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അ​ദാനി ​ഗ്രൂപ്പ് അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് അദാനി ​ഗ്രൂപ്പിൻ്റെ തീരുമാനം. അധികൃതർ നേരിട്ടെത്തിയാണ് ഈ കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വലിയ കൈതാങ്ങാവും ഈ തുക. വൈകാതെ തന്നെ ഈ തുക കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ​ദിവസം ചേർന്ന സർവ്വകക്ഷി യോ​ഗത്തിൽ അദാനി ​ഗ്രൂപ്പ് നഷ്ടപരിഹാര തുക നൽകണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സർക്കാരും ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് അദാനി ​ഗ്രൂപ്പ് നേരിട്ടെത്തി ഈ കാര്യം അറിയിച്ചത്.

വിഴിഞ്ഞം അദാനി തുറമുഖത്തേയ്ക്ക് കൊണ്ടുപോയ കല്ല് ടിപ്പറിൽ നിന്ന് തെറിച്ച് വീണാണ് അനന്തു മരിച്ചത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT