Kerala

'അന്യായം, കെജ്‌രിവാളിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നു'; ശശി തരൂര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. സംഭവിച്ചതെല്ലാം അന്യായമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.

മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരോട് കേന്ദ്രം നല്‍കുന്ന സന്ദേശമാണിത്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് വേണ്ടി യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്ന ശേഷമാണിതൊക്കെ ഉണ്ടാകുന്നത്. എന്താണ് ഇത്ര ധൃതി? തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാമല്ലോ. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

പരാതിക്കോ ഹര്‍ജിക്കോ കാത്തിരിക്കാതെ ഇതില്‍ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനമെടുക്കുന്നവരെ ഭരണത്തില്‍ വരാന്‍ അനുവദിക്കരുത്. തനിക്കെതിരെ പച്ചനുണ പ്രചരിപ്പിക്കുകയാണെന്നും തരൂര്‍ ആരോപിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുറിച്ചിട്ടാണ് പ്രചരിപ്പിക്കുന്നത്. തനിക്ക് മോദിയെ അനുകൂലിക്കാനുള്ളത്ര ബുദ്ധിക്കുറവ് ഉണ്ടെന്ന് കരുതുന്നുണ്ടോ എന്നും ശശി തരൂര്‍ ചോദിച്ചു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT