Kerala

വീട് വാങ്ങാനെന്ന വ്യാജേന എത്തി യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; 44-കാരൻ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് വീടും സ്ഥലവും വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടിൽ കയറി യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ലം കിഴക്കേവിള പുത്തന്‍വീട്ടില്‍ എസ് മനോജ് കുമാറാണ് പൊലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാവിൽപുറത്തെ യുവതിയുടെ വീട്ടിലെത്തിയ യുവാവ് വീടും സ്ഥലവും വാങ്ങാനെത്തിയതാണെന്ന് ധരിപ്പിക്കുകയായിരുന്നു. എന്നാൽ യുവതിയോട് സംസാരിക്കവേ വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കി യുവതിയെ കയറി പിടിക്കുയായിരുന്നു.

വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പക്ടർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മനോജ് കുമാറിനെ പിടികൂടിയത്. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇതിന് മുൻപ് പ്രതി സമാന രീതിയിൽ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടേ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT