Kerala

ഇലക്ട്രല്‍ ബോണ്ട്; സമയപരിധി ഇന്നവസാനിക്കും, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്ബിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി എസ്ബിഐയ്ക്ക് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്നും ഒരു വിവരങ്ങളും മറച്ചുവെച്ചിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം എസ്ബിഐ ഇന്ന് കോടതിയില്‍ സമർപ്പിക്കും.

തിരഞ്ഞെടുപ്പ് ബോണ്ട് സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങള്‍ എസ്ബിഐ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര സത്യവാങ്മൂലം നല്‍കണം. സുരക്ഷാ കാരണങ്ങളാല്‍ സീരിയല്‍ നമ്പര്‍ വെളിപ്പെടുത്താനാകില്ലെന്നാണ് നേരത്തെ എസ്ബിഐ നല്‍കിയ വിശദീകരണം. ഈ വിശദീകരണം തള്ളിയാണ് സുപ്രീം കോടതി തിങ്കളാഴ്ച എസ്ബിഐക്ക് അന്ത്യശാസനം നല്‍കിയത്.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT