Kerala

പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ ബഹുജന റാലി; നാളെ കോഴിക്കോട് ആദ്യറാലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22 ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23-ാം തിയ്യതി കാസര്‍കോട്, 24 ന് കണ്ണൂര്‍, 25 ന് മലപ്പുറം, 27 ന് കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30 ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22 ന് കണ്ണൂരിലാണ് അവസാനിക്കുക.

പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പുറം തള്ളലിൻ്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത്. മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷലിപ്തമായ നിയമമാണ് പൗരത്വ ഭേദഗതി നിയമം. അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. പൗരത്വത്തെ മതത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കുന്നുവെന്നും മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാനാകില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT