Kerala

പ്രകാശ് ജാവദേക്കറിനെ കണ്ട് എസ് രാജേന്ദ്രന്‍; ബിജെപിയിലേക്ക്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ജാവദേക്കറുമായുള്ള രാജേന്ദ്രന്റെ കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ പ്രകാശ് ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല അദ്ദേഹം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു രാജേന്ദ്രന്‍ പരിപാടിക്കെത്തിയത്.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രന്‍ പാര്‍ട്ടി അംഗത്വം എടുക്കുന്നതുമായി ബന്ധപ്പെട്ട്, മെമ്പര്‍ഷിപ്പ് വേണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കും. മാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT