Kerala

അത് അത്ര മിന്നിയില്ല; ഇടതു മുന്നണിക്കുള്ള മറുപടിയോ ടൊവിനോയുടെ പോസ്റ്റ്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യമിപ്പോൾ. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. തൃശൂർ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. വി എസ് സുനിൽ കുമാറിനുള്ള മറുപടിയാണോ ഈ പോസ്റ്റ് എന്നാണ് ഉയരുന്ന ചോദ്യം. അടുത്തിടെ ഇവർ ഒരുമിച്ചു നിൽക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

'തൃശൂരിലെ മിന്നും താരങ്ങൾ' അഡ്വ. വി എസ് സുനിൽ കുമാറിനെ വിജയിപ്പിക്കുക എന്നായിരുന്നു പോസ്റ്ററിൽ എഴുതിയത്. വി എസ് സുനിൽ കുമാറും ടൊവിനോയും അടുത്തിടെ പരസ്പരം കൂടിക്കാഴ്ച നടത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ തനിക്ക് ഒരു പാർട്ടിയോടും അനുഭാവം ഇല്ലെന്നും തന്റെ ചിത്രങ്ങൾ വെച്ചുള്ള പോസ്റ്റർ പ്രചരിപ്പിക്കരുതെന്നും ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.

'എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ അംബാസിഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്. ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു' എന്നാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന പോസ്റ്ററുകൾ എല്ലാം തന്നെ പിൻവലിച്ചിട്ടുണ്ട്.

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം

SCROLL FOR NEXT