Kerala

ടൊവിനോയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ച സംഭവം;വിഎസ് സുനില്‍ കുമാറിനെതിരെ പരാതിയുമായി എന്‍ഡിഎ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂര്‍: തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് പരാതി. എന്‍ഡിഎ ജില്ലാ കോഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്റ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തു. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ചട്ടലംഘനം നടത്തിയ സുനില്‍കുമാറിനെതിരെ സ്ഥാനാര്‍ഥിയാക്കുന്നത് തടയണമെന്നാണ് പരാതിയില്‍ പറയുന്നു.

സുനില്‍കുമാര്‍ ടൊവിനോയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ടൊവിനോ താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറായതിനാല്‍ തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സുനില്‍കുമാര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT