Kerala

അരിക്കൊമ്പൻ സസുഖം ജീവിക്കുന്നു, ആശങ്ക വേണ്ട; പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കുമെന്നും വനം മന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാകും. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് 150% വനവിസ്തൃതി വർദ്ധിച്ചു. ഫോറസ്റ്റ് സ്റ്റേഷൻ വർദ്ധിപ്പിക്കണം. മഞ്ഞക്കൊന്ന ഉൾപ്പടെ നീക്കം ചെയ്യും. പടയപ്പയെ ഉൾക്കാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. മയക്കുവെടി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.എല്ലാ ശ്രമവും പരാജയപ്പെട്ടാൽ മാത്രമെ മയക്കുവെടി വെക്കൂ. അരിക്കൊമ്പൻ സസുഖം ജീവിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നൽകുന്നുണ്ട്. അരിക്കൊമ്പനെ പറ്റി ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം മാട്ടുപ്പെട്ടിയിൽ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി വഴിയോരത്തെ കടകൾ തകർത്തു. ആന നിലവിൽ തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT