Kerala

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാത്യു കുഴൽനാടൻ്റെ ഹർജി; കോടതി ഇന്ന് പരി​ഗണിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെയുള്ള പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരി​ഗണിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ നൽകിയത്. ഇരുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു. കോടതിയുടെ നോട്ടീസിൽ വിജിലൻസ് ഇന്ന് മറുപടി നൽകും.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ചാണ് കുഴൽനാടൻ ​​ഹർജി നൽകിയത്. പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യവും കോടതി ഇന്ന് പരി​ഗണിക്കും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT