Kerala

'ജോലി ചെയ്തത് ജീവന്‍ പണയംവെച്ച്'; പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: മെഡിക്കല്‍ കോളേജ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധം. കൊവിഡ് ബ്രിഗേഡിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥിരപ്പെടുത്താമെന്ന് ഉറപ്പ് നല്‍കി തങ്ങളെ വഞ്ചിച്ചെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. മന്ത്രി കെ രാധാകൃഷ്ണന്‍ വേദിയില്‍ പ്രസംഗിക്കവെയായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി ഓണ്‍ലൈനായി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി വേദിയിലെത്തിയത്. പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. 450ഓളം പേരാണ് കൊവിഡ് കാലത്ത് ജോലി ചെയ്തിരുന്നത്. ജീവന്‍ പോലും പണയപ്പെടുത്തിയാണ് തങ്ങള്‍ കൊവിഡ് കാലത്ത് ജോലി ചെയ്തതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.

തങ്ങള്‍ക്ക് ലഭിച്ച ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് കൊവിഡ് ബ്രിഗേഡ് അംഗങ്ങള്‍ പറഞ്ഞു. വേദിയിലെത്തി പ്രതിഷേധക്കാരോട് മന്ത്രി കെ രാധാകൃഷ്ണന്‍ വിവരം ആരാഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വിവരങ്ങളും പരസ്യം; സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോർമറിലേക്ക് ഇടിച്ചുകയറി,മിനിറ്റുകള്‍ക്കകം തീപടർന്നു;സിസിടിവി ദൃശ്യങ്ങള്‍

മിൽമ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

ടിടിഇയെ ആക്രമിച്ച സംഭവം; 'കണ്ണടച്ച്' റെയില്‍വേ പൊലീസ്, അക്രമിയുടെ ഫോട്ടോ കൈമാറിയിട്ടും അന്വേഷണമില്ല

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

SCROLL FOR NEXT