Kerala

മത്സരച്ചൂടിൽ തലസ്ഥാനം; സ്വന്തം നാട്ടിലെന്തിന് സ്വീകരണമെന്ന് തരൂർ, ആവേശം കൊഴുക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ശശി തരൂർ എം പി കൂടി എത്തിയതോടെ തലസ്ഥാനം മത്സരച്ചൂടിലേക്ക്. പതിവിന് വിപരീതമായി സ്വീകരണ പരിപാടി ഒന്നുമില്ലാതെയാണ് തരൂർ എയർപോർട്ടിലെത്തിയത്. സ്വന്തം നാട്ടിലെത്തുമ്പോൾ എന്തിനാണ് സ്വീകരണ പരിപാടി എന്നാണ് തരൂരിന്റെ പ്രതികരണം.

സ്ഥാനാർത്ഥിയായി തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം വമ്പിച്ച സ്വീകരണ പരിപാടിയാണ് തരൂരിനായി പ്രവർത്തകർ ഒരുക്കാറ്. എന്നാൽ ഇക്കുറി എയർപോർട്ടിലെത്തിയ തരൂരിനെ സ്വീകരിക്കാൻ ആളും ആരവവുമില്ലായിരുന്നു. അത് വേണ്ടെന്ന് നിർദേശിച്ചതും തരൂർ തന്നെ.

സ്ഥാനാർത്ഥി പട്ടിക വന്നതിനു പിന്നാലെ വലിയ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും, എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനും ലഭിച്ചത്. ഒപ്പം ഇരുവരുടെയും പ്രചാരണവും തകൃതിയായി നടക്കുന്നു. തരൂർ കൂടി പരസ്യപ്രചാരണത്തിൽ ഇറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് ആവേശമേറും.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT