Kerala

'ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല; വിമർശനത്തെക്കുറിച്ച് അവരോട് ചോദിച്ചാൽ മതി'; കെ സുധാകരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരന്റെ പരിഹാസം. സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും കെ സുധാകരൻ പറഞ്ഞു.

കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷത്തെക്കുറിച്ചും കെ സുധാകരൻ പ്രതികരിച്ചു. എസ്എഫ്ഐ ഒരിക്കലും നന്നാവില്ല. സിദ്ധാർത്ഥന്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ല. സിബിഐ അന്വേഷണത്തെക്കാൾ അഭികാമ്യം ജുഡീഷ്യൽ അന്വേഷണമാണ്. സിബിഐ സ്വാധീനിക്കപ്പെടാമെന്നും കെ സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഇന്നലെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു. പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നാണ് ഷമ പറഞ്ഞത്.

ട്രക്കിംഗിന്റെ മറവില്‍ വന്‍ തട്ടിപ്പ്; 15 വര്‍ഷത്തെ കണക്കില്ല

തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറി പ്രവര്‍ത്തനം നിലച്ചു; മൃതദേഹങ്ങളുമായി നെട്ടോട്ടം

'സമരം നിയമവിരുദ്ധം', ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ; വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ, പ്രതിഷേധം

പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരണം; പിന്നാലെ കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

SCROLL FOR NEXT