Kerala

'മാറ്റങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ്', ജി കാർത്തികേയൻ ഓർമയായിട്ട് 9 വർഷം; കുറിപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാ‍ർത്തികേയൻ വിടവാങ്ങിയിട്ട് 9 വർഷം. പ്രിയസുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. വിദ്യാർത്ഥി-യുവജന സമൂഹത്തെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിൻ്റെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു ജി കാർത്തികേയനെന്ന് വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

സമുന്നത കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന ജി.കാർത്തികേയൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് 9 വർഷമായി.

കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കെപിസിസി വൈസ് പ്രസിഡൻ്റുമായിരുന്ന കാർത്തികേയനുമായി കെഎസ്‌യു പ്രവർത്തകനായിരുന്ന കാലം മുതലേ അടുത്ത ബന്ധമാണ് എനിക്കുള്ളത്.

വർക്കല എസ്.എൻ. കോളേജ് യൂണിയൻ ചെയർമാനായിരിക്കെ കാർത്തികേയൻ്റെ ക്ഷണപ്രകാരം കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് പ്രസിദ്ധ സാഹിത്യകാരനായ കേശവദേവ് സാറിനോടൊപ്പം അന്ന് കെഎസ്‌യു പ്രസിഡൻ്റായിരുന്ന ഞാനും എസ് എഫ് ഐ പ്രസിഡൻ്റായിരുന്ന സി.ഭാസ്കരനും പങ്കെടുത്തത് മറക്കാനാകാത്ത ഒരനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

കെഎസ്‌യു പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ വിദ്യാർത്ഥി-യുവജന സമൂഹത്തെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് നയിച്ച അദ്ദേഹം സമൂഹത്തിൻ്റെ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി എന്നെന്നും നിലകൊണ്ട നേതാവായിരുന്നു.

പ്രിയപ്പെട്ട ജി.കെ യുടെ പാവനസ്മരണയ്ക്ക് മുന്നിൽ സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

SCROLL FOR NEXT