Kerala

പഞ്ചായത്ത് അംഗം പ്രതിയായ പോക്സോ കേസ്; അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: പഞ്ചായത്ത് അംഗം പ്രതിയായ പീഡനകേസിലെ അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ അമ്മയെ ആത്മഹത്യ ശ്രമത്തിനിടെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനെ പോക്സോ വകുപ്പ് പ്രകാരം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി മാസത്തില്‍ സ്‌കൂളില്‍ നാടകം പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് മണിവര്‍ണന്‍ പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചിരുന്നു.

സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. പോക്‌സോ കേസില്‍ പരാതി നല്‍കിയിട്ടും രണ്ടു ദിവസം വൈകിയാണ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT