Kerala

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽത്തന്നെ; ദേശീയ ശരാശരിയേക്കാൾ മികച്ചത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വീണ്ടും കേരളം മുൻപന്തിയിൽ. ചൊവ്വാഴ്ച പുറത്തിറക്കിയ ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം, ലിംഗസമത്വം എന്നീ മാനദണ്ഡങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മികച്ചതാണ് കേരളം. സംസ്ഥാനത്തെ കോളേജുകളിലെയും സർവ്വകലാശാലകളിലെയും മൊത്തം എൻറോൾമെൻ്റിൻ്റെ 60% പെൺകുട്ടികളെന്നതും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC) തയ്യാറാക്കിയ സർവേയിൽ ശ്രദ്ധേയമാണ്.

ജനുവരിയിൽ കേന്ദ്രം പുറത്തിറക്കിയ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE) 2021-22 ൻ്റെ കണ്ടെത്തലുകൾ അനുസരിച്ച് ദേശീയ തലത്തിൽ മൊത്തം എൻറോൾമെൻ്റിൻ്റെ 47.8% പെൺകുട്ടികളായിരുന്നു. ഒരു നിർദ്ദിഷ്‌ട പ്രായത്തിലുള്ളവർക്കിടയിലെ ഉന്നതവിദ്യാഭ്യാസത്തിൽ പങ്കാളിത്ത നിലവാരത്തിൻ്റെ ഒരു പ്രധാന സൂചകമാണ് ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ (GER). 2021-22 ൽ, കേരളത്തിലെ മൊത്തത്തിലുള്ള ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 41.3% ആയിരുന്നു.

ഇത് ദേശീയ ശരാശരിയായ 28.4% നേക്കാൾ കൂടുതലാണ്. സംസ്ഥാനത്ത്‌ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 49% ആയിരുന്നു. ദേശീയ തലത്തിൽ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 28.5% ആണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭാസം നൽകുന്ന കാര്യത്തിലുൾപ്പടെ കേരളം മികച്ചു നിൽക്കുന്നതായും സർവേ തെളിയിക്കുന്നു.

മകളുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്

'നാളെ എന്റെ ശവമായിരിക്കും കുഴിമാടത്തില്‍', പ്രതിഷേധം; ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

6 ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം 7ാം ദിനം വിശ്രമിച്ചില്ലേ? ഇന്തോനേഷ്യ തൊട്ടപ്പുറത്ത്:എ കെ ബാലന്‍

മേയര്‍, ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

SCROLL FOR NEXT