Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 560 രൂപ കൂടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. വില കുറയുമെന്ന് കരുതി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കി വില കുതിക്കുകയാണ്. പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ വില വര്‍ധനവാണ് കേരള വിപണിയിലും വില റെക്കോര്‍ഡിലെത്താന്‍ കാരണം. സംസ്ഥാനത്ത് ഒരു ഗ്രാമം സ്വര്‍ണം വാങ്ങണമെങ്കില്‍ 5,945 രൂപ നല്‍കണം. 70 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു പവന്റെ ഏറ്റവും ഉയര്‍ന്ന വില. ഇനിയും വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാജ്യത്ത് എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT